Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Long Queues

പശ്ചിമേഷ്യൻ സംഘർഷം: യുപിയിൽ പെട്രോൾ പന്പുകളിൽ നീണ്ട ക്യൂ

ല​​​ഖിം​​​പു​​​ർ ഖേ​​​രി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പെ​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ളി​​​ലും എ​​​ൽ​​​പി​​​ജി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത് നീ​​​ണ്ട ക്യൂ. ​​​

ല​​​ഖിം​​​പു​​​ർ ഖേ​​​രി, ബാ​​​രാ​​​ബാ​​​ങ്കി ജി​​​ല്ല​​​ക​​​ളി​​​ൽ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കി​​​ട്ടാ​​​നി​​​ല്ലെ​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​രു​​​ങ്ങി​​​യാ​​​ണ് പ​​​ല​​​രും മൂ​​​ന്നു​​​ദി​​​വ​​​സ​​​മാ​​​യി നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ഇ​​​ന്ധ​​​നക്ഷാ​​​മ​​​മു​​​ണ്ടെ​​​ന്ന​​​ത് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം സ്റ്റോ​​​ക്കു​​​ണ്ടെ​​​ന്നും ജി​​​ല്ലാ സ​​​പ്ലൈ ഓ​​​ഫീ​​​സ​​​ർ അ​​​ഞ്ജ​​​നി കു​​​മാ​​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു.

വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് ദു​​​ർ​​​ഗ​​​ശ​​​ക്തി നാ​​​ഗ്പാ​​​ൽ പ​​​റ​​​ഞ്ഞു.

പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ളി​​​ൽ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ തി​​​ര​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും പെ​​​ട്രോ​​​ൾ പ​​​ന്പ് ഉ​​​ട​​​മ​​​ക​​​ൾ ആവശ്യപ്പെട്ടു.

Latest News

Corehub Up